മുഖ്യമന്ത്രി എന്ത് കൊണ്ടാണ് ഷുഹൈബിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്താത്തത്: വി.ടി ബല്‍റാം

VT-balram

പാലക്കാട്: കാസര്‍ഗോട് സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി എന്ത് കൊണ്ടാണ് ഷുഹൈബിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്താത്തതെന്ന് വിടി ബല്‍റാം എംഎല്‍എ.

അദ്ദേഹത്തിന്റെ സ്വന്തം ജില്ലയില്‍ ഒരു വര്‍ഷം മുന്‍പാണ് ഷുഹൈബ് കാല്ലപ്പെട്ടതെന്നും ഇതുവരെയും ഷുഹൈബിന്റെ വീട്ടില്‍ പോകാന്‍ മുഖ്യമന്ത്രിയ്ക്ക് തോന്നാത്തത് എന്തു കൊണ്ടാണെന്നും വിടി ബല്‍റാം ചോദിച്ചു. പാലക്കാട് എസ്പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംസാരിക്കവെയാണ് ബല്‍റാം ഇക്കാര്യം പറഞ്ഞത്.

Top