പ്രതിയെ അറസ്റ്റ് ചെയ്യാന്‍ എത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം

കോഴിക്കോട്: കുറ്റ്യാടിയില്‍ വാറണ്ട് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ എത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം.എസ്‌ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്ക് സാരമായ പരിക്കേറ്റു.

ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഒരു പൊലീസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 11 മണിയോടെയാണ് പൊലീസുകാര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.എസ് ഐ വിനീഷ്,സിവില്‍ പൊലീസ് ഓഫീസര്‍മാരായ രജീഷ്, സബിന്‍, ഹോം ഗാര്‍ഡ് സണ്ണി കുര്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

 

 

Top