മലപ്പുറത്ത് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: മലപ്പുറം താനൂര്‍ അഞ്ചുടി മേഖലയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ തീരദേശ മേഖല മുന്‍ സെക്രട്ടറി ഷംസുവിനാണ് വെട്ടേറ്റത്. ഓട്ടോയിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേ മാറ്റി. ഷംസുവിന്റെ പിതാവിന്റെ സഹോദരന്‍ മുസ്തഫയ്ക്കും പരിക്കേറ്റിട്ടുണ്ട്. മുസ്തഫയെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ മുസ്ലിം ലീഗെന്ന് സിപിഎം ആരോപിച്ചു.

Top