ആശാ വര്‍ക്കറുടെ ആത്മഹത്യ; സിപിഎം പ്രാദേശിക നേതാക്കള്‍ മാനസികമായി പീഡിപ്പിച്ചെന്ന് ആത്മഹത്യാ കുറിപ്പ്

തിരുവനന്തപുരം: പാറശ്ശാലയില്‍ പാര്‍ട്ടി ഓഫീസിനായി ഏറ്റെടുത്ത കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ട ആശ വര്‍ക്കറായ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. സിപിഎം പ്രാദേശിക നേതാക്കളുടെ മാനസികപീഡനം സഹിക്കാന്‍ വയ്യാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പില്‍ പറയുന്നു.

ഇന്നലെ രാത്രിയാണ് പാറശ്ശാലയിലെ ഉദിയന്‍കുളങ്ങരയില്‍ അഴകിക്കോണം സ്വദേശി ആശയെ തൂങ്ങി മരിച്ച നിലയില്‍ കെട്ടിടത്തില്‍ കണ്ടെത്തിയത്. 41 വയസ്സായിരുന്നു ഇവര്‍ക്ക്. ചെങ്കല്‍ പഞ്ചായത്തിലെ ആശാവര്‍ക്കറും കുടുംബശ്രീ പ്രവര്‍ത്തകയുമായ ഇവര്‍ പാര്‍ട്ടി അനുഭാവിയാണ്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകയല്ല എന്നാണ് സിപിഎം ജില്ലാ നേതൃത്വം പറയുന്നത്.

അതില്‍ പറയുന്നതിങ്ങനെയാണ്: ”മരണകാരണം പാര്‍ട്ടി ചെങ്കല്‍ ലോക്കല്‍ കമ്മിറ്റി LC മെമ്പര്‍മാരായ കൊറ്റാമം രാജന്‍, അലത്തറവിളാകം ജോയി എന്നിവരുടെ മാനസികമായ പീഡനം സഹിക്കാനാവാതെയാണ് ഞാന്‍ ഈ കടുംകൈ ചെയ്യുന്നത്. എന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു കൊറ്റാമം രാജന്‍. പാര്‍ട്ടിക്ക് പരാതി നല്‍കിയെങ്കിലും ആരും ഒരു നടപടിയും എടുത്തില്ല. എല്ലാം ചെങ്കലിലെ നേതാക്കള്‍ക്കും അറിയാം”. എന്ന് ആത്മഹത്യാക്കുറിപ്പിലെ ഒരു ഭാഗത്ത് പറയുന്നു.

Top