“നാലു വോട്ടിനുവേണ്ടി വർഗീയ ശക്തികളോട് സിപിഎം കൂട്ടുകൂടില്ല”-മുഖ്യമന്ത്രി

pinarayi vijayan

കണ്ണൂർ: നാലു വോട്ടിനുവേണ്ടി വർഗീയ ശക്തികളോട് സിപിഎം കൂട്ടുകൂടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പിൽ ബിജെപി–സിപിഎം ധാരണയുണ്ടെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വാളയാറിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടികളുടെ അമ്മ ധർമടത്തു മത്സരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ആർക്കും മത്സരിക്കാൻ അവകാശമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വാളയാർ കേസിൽ സർക്കാരിനു മനസ്സാക്ഷിക്കുത്തില്ല. അമ്മയുടെ വികാരത്തോടൊപ്പംനിന്ന് സർക്കാർ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലതിക സുഭാഷ് തല മുണ്ഡനം ചെയ്തതിനെ സംബന്ധിച്ചുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതികരണം പക്വതയോടെ ആണോ എന്നു സംശയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top