“വടകരയില്‍ സി.പി.എം വോട്ടുകളടക്കം ലഭിക്കും”-കെ.കെ രമ

കോഴിക്കോട്: വടകരയിൽ കൊലപാതക രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തുണ്ടാവുമെന്ന് കെ.കെ രമ. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ട്. സി.പി. എം വോട്ടുകളടക്കം ലഭിക്കുമെന്നും രമ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രമ.

വടകരയുടെ വികസനമാണ് മുന്നോട്ടുവെയ്ക്കുന്ന കാര്യങ്ങളിലൊന്ന്. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന സന്ദേശം മണ്ഡലത്തിൽ ശക്തമായി പ്രതിഫലിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. മനയത്ത് ചന്ദ്രനാണ് ഇവിടുത്തെ ഇടതുപക്ഷ സ്ഥാനാര്‍ഥി.

Top