സിപിഎം വ്യാപകമായ ആക്രമണം നടത്തുന്നു : എൻ കെ പ്രേമചന്ദ്രൻ

=കടയ്ക്കൽ : തിരഞ്ഞെടുപ്പിനെ തുടർന്ന് മലയോരമേഖലയിലാകെ യു.ഡി.എഫ്. പ്രവർത്തകർക്കുനേരേ സി.പി.എം. അക്രമം നടത്തുകയാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ആരോപിച്ചു. മേഖലയിൽ ആക്രമണം നടന്ന സ്ഥലങ്ങൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കടയ്ക്കൽ പഞ്ചായത്തിലെ പാലയ്ക്കൽ ഇരുട്ടുകാട് ജയഗൗരിയുടെ വീടാക്രമിച്ചു. ആഴാന്തക്കുഴിയിൽ കോൺഗ്രസ് മണ്ഡലം ഭാരവാഹി സുരയുടെ വീടിനുനേരേയും ആക്രമണം നടന്നു.

ചിതറയിൽ വിവിധ മേഖലകളിൽ മൂന്ന് യു.ഡി.എഫ്. പ്രവർത്തകരുടെ വീടാക്രമിച്ചു. മാത്രമല്ല ജില്ലാപഞ്ചായത്ത് ചിതറ ഡിവിഷനിലെ സ്ഥാനാർഥി അഞ്ജു അനൂപ് നായരെ തടഞ്ഞ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് അവർ കുഴഞ്ഞുവീണ സംഭവവുമുണ്ടായി. സിപിഎം ഇത്തരം ആക്രമണ രീതികൾ അവസാനിപ്പിക്കണം എന്നും പ്രേമചന്ദ്രൻ പറഞ്ഞു.

Top