കള്ളവോട്ട് നടന്നെന്ന കെ.സുധാകരന്റെ ആരോപണം പരാജയ ഭീതിയാല്‍: എം.വി ജയരാജന്‍

MV Jayarajan

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ ആരോപണത്തിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ രംഗത്ത്. കെ സുധാകരന്റെ ആരോപണം പരാജയ ഭീതിയില്‍ നിന്നും ഉണ്ടായതാണെന്നാണ് എം വി ജയരാജന്‍ ആരോപിച്ചത്.

ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കണ്ണൂരില്‍ കള്ളവോട്ട് നടന്നെന്നും മുഖ്യമന്ത്രിയുടെ ബൂത്തില്‍ അടക്കം കള്ളവോട്ട് ഉണ്ടായെന്നും സുധാകരന്‍ ആരോപണം ഉന്നയിച്ചിരുന്നു. തളിപ്പറമ്പ്, ധര്‍മ്മടം, മട്ടന്നൂര്‍ എന്നിവിടങ്ങളിലും കള്ളവോട്ട് നടന്നെന്നും സുരക്ഷാ സജ്ജീകരണങ്ങളില്‍ പോരായ്മ ഉണ്ടായെന്നും വീഡിയോ അടക്കമുള്ള തെളിവുകള്‍ വെച്ച് നിയമനടപടി സ്വീകരിക്കുമെന്ന് സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

നമ്മുടെ വോട്ടര്‍മാര്‍ കൃത്യമായി വോട്ട് ചെയ്തു. എന്നാല്‍ അതിന് ശേഷം വരാതിരുന്ന വോട്ടര്‍മാരുടെയെല്ലാം വോട്ടുകള്‍ ബൂത്തില്‍ കുത്തിയിരുന്നു കള്ളവോട്ട് ചെയ്തെന്നാണ് സുധാകരന്‍ ആരോപിച്ചത്.

Top