തിരുവനന്തപുരം ബിജെപിക്ക് നല്‍കി ലാവ്‌ലിന്‍ കേസ് ഒഴിവാക്കാന്‍ സിപിഎം ശ്രമം; കെ മുരളീധരന്‍

K-Muraleedharan

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപിക്കു നല്‍കി ലാവലിന്‍ കേസ് ഒഴിവാക്കാനാണ് സിപിഎം തീരുമാനമെന്നു കെ. മുരളീധരന്‍ എം.പി. തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യബന്ധമുണ്ട്. ലാവലിന്‍ കേസ് ഒഴിവാക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപിക്കു നല്‍കാനാണു സിപിഎമ്മിലെ ധാരണ. സിപിഎം നേതാക്കള്‍ ഈ കാര്യം ബിജെപി നേതൃത്വത്തെ രഹസ്യമായി അറിയിച്ചിരുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു.

വെല്‍ഫയര്‍ പാര്‍ട്ടിയുമായി യുഡിഎഫിന് പലയിടത്തും നീക്കുപോക്കുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിച്ചവരാണു വെല്‍ഫയര്‍ പാര്‍ട്ടിയെന്നും മുരളീധരന്‍ പറഞ്ഞു.

Top