കോഴിക്കോട് മേയര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് സിപിഎം

കോഴിക്കോട്: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് മേയർ ബീന ഫിലിപ്പിനെതിരെ സിപിഎം അച്ചടക്ക നടപടി എടുത്തേക്കും. ബ്രാഞ്ച് കമ്മിറ്റി അംഗമായ ബീന ഫിലിപ്പിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാനാണ് സാധ്യത. അതിനിടെ, പബ്ളിക് റിലേഷൻ വകുപ്പ് ഇന്ന് കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് മേയർ വിട്ടു നിന്നു.

ആർഎസ്എസ് സംഘടിപ്പിച്ച ബാലഗോകുലത്തിന്റെ മാതൃവന്ദനം പരിപാടിയിൽ പരിപാടിയിൽ മേയർ പങ്കെടുത്തതും അവിടെ നടത്തിയ പരാമർശങ്ങളും സിപിഎമ്മിൽ കടുത്ത അതൃപ്തിയാണ് സൃഷ്ടിച്ചത്. ചടങ്ങിനു ശേഷം നടത്തിയ വിശദീകരണമാകട്ടെ അമർഷം ഇരട്ടിയാക്കുകയും ചെയ്തു. ബാലഗോകുലം പരിപാടിയിൽ പങ്കെടുക്കരുതെന്ന് പാർട്ടി കർശമായി പറഞ്ഞിട്ടില്ലെന്നായിരുന്നു മേയറുടെ പ്രതികരണം. മൂന്ന് പതിറ്റേണ്ടിലേറെയായി പാർട്ടി ഭരിക്കുന്ന കോർപറേഷന്റെ നേതൃപദവിയിലിരിക്കുന്ന വ്യക്തിക്ക് പാർട്ടി നിലപാടുകളെക്കുറിച്ച് പ്രാഥമിക ധാരണപോലുമില്ലെന്ന കാര്യം കൂടിയാണ് ഇതോടെ വ്യക്തമായത്. സ്വഭാവികമായും കർശന നടപടി വേണമെന്ന ആവശ്യമാണ് പാർട്ടിയിൽ ഉയരുന്നത്.

Top