കേരളം ഇടഞ്ഞു; തല്‍ക്കാലം കോണ്‍ഗ്രസ് സഹകരണം വേണ്ടെന്ന് പിബിയില്‍ ധാരണ

ന്യൂഡല്‍ഹി: തല്‍ക്കാലം കോണ്‍ഗ്രസ് സഹകരണം വേണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോയില്‍ (പിബി) ധാരണ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഹകരിക്കില്ല.

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ സംസ്ഥാനങ്ങളില്‍ ഇടതുപാര്‍ട്ടികള്‍ ഒരുമിച്ച് മത്സരിക്കും. ഇവിടങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുടെ സഹകരണത്തോടു കൂടി മത്സരിക്കാനും തീരുമാനമായി.

Top