മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് സിപിഎം

മുംബൈ : മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് സിപിഎം. മഹാരാഷ്ട്രയിലെ സിപിഎമ്മിന്റെ ഏക എംഎല്‍എയാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കുക. പാല്‍ഘര്‍ ജില്ലയിലെ ദഹാണു മണ്ഡലത്തിലെ വിനോദ് നിക്കോളെയാണ് സിപിഎമ്മിന്റെ ഏക എംഎല്‍എ.

മഹാരാഷ്ട്രയിലെ ആദ്യ താക്കറെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ ചേരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ നടക്കും. രാവിലെ എട്ട് മണിക്ക് പ്രത്യേക നിയമസഭ സമ്മേളനം ചേരും. പ്രോട്ടേം സ്പീക്കറായി ബി.ജെ.പി എം.എല്‍.എ കാളിദാസ് കൊളംബകറിനെ ആണ് ഗവര്‍ണര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

ഡിസംബര്‍ ഒന്നിന് തീരുമാനിച്ച സത്യപ്രതിജ്ഞ മഹാ വികാസ് അഗാഡി സഖ്യം നേരത്തെയാക്കുകയായിരുന്നു. ഇന്നലെ ഉദ്ദവ് താക്കറെയെ മഹാ വികാസ് അഗാഡി സഖ്യത്തിന്റെ നേതാവായി എം.എല്‍.എമാര്‍ തെരഞ്ഞെടുത്തിരുന്നു.

Top