അര്‍ജുന്‍ ആയങ്കിക്ക് വാഹനം എടുത്ത് നല്‍കി; സജേഷിനെ സസ്‌പെന്‍ഡ് ചെയ്ത് സിപിഎം

കണ്ണൂര്‍: അര്‍ജുന്‍ ആയങ്കിക്ക് വാഹനം എടുത്ത് നല്‍കിയ സജേഷിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്ത് സിപിഎം. സിപിഎം മൊയ്യാരം ബ്രാഞ്ച് അംഗമായിരുന്നു സജേഷ്. സജേഷിന് ജാഗ്രതക്കുറവ് ഉണ്ടായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. നേരത്തെ ഡിവൈഎഫ്‌ഐയും സജേഷിനെ പുറത്താക്കിയിരുന്നു.

പാര്‍ട്ടിയെ മറയാക്കി ക്വട്ടേഷന്‍ നടപടിക്ക് നേതൃത്വം നല്‍കുന്ന മുഴുവന്‍ പേരെയും കണ്ടെത്തി നടപടിയെടുക്കാനാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം. ഇപ്പോള്‍ പുറത്തുവന്ന പേരുകള്‍ക്ക് പുറമെ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ കണ്ടെത്താന്‍ പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കും

ഇപ്പോള്‍ പാര്‍ട്ടി പേരെടുത്ത പറഞ്ഞ അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയവരെ സഹായിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരോ നേതാക്കളോ ഉണ്ടെങ്കില്‍ അവരോട് പിന്‍തിരിയാരും കര്‍ശനമായി ആവശ്യപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടി തീരുമാനം അനുസരിച്ചില്ലെങ്കില്‍ അത്തരക്കാരെ പുറത്താക്കാനും സിപിഎം തീരുമാനിച്ചു. വളരെ ഗൗരവതരമായി തന്നെ വിഷയത്തെ സമീപിക്കാനാണ് സിപിഎം തീരുമാനം.

Top