സിപിഎം പിന്തുണയേകി; ബത്തേരിയില്‍ കേരള കോണ്‍ഗ്രസ്സ് അംഗം നഗരസഭാ ചെയര്‍മാന്‍

cpm-kerala-congress

സുല്‍ത്താന്‍ ബത്തേരി: ബത്തേരിയില്‍ സിപിഎമ്മിന്റെ പിന്തുണയോടെ കേരള കോണ്‍ഗ്രസ്സ്-എം അംഗം നഗരസഭാ ചെയര്‍മാന്‍ പദവിയില്‍. ടി.എല്‍. സാബുവാണ് പതിനാറിനെതിരെ 18 വോട്ടുകള്‍ക്ക് ചെയര്‍മാന്‍ സ്ഥാനം കരസ്ഥമാക്കിയത്. സാബുവിനെതിരെ യുഡിഎഫിലെ എന്‍.എം. വിജയനായിരുന്നു മത്സരിച്ചത്.

നഗരസഭയില്‍ ആകെ 35 കൗണ്‍സിലര്‍മാരാണുള്ളത്. എല്‍ഡിഎഫില്‍ സിപിഎമ്മിന് 17 അംഗങ്ങളും, യുഡിഎഫിന് 16 അംഗങ്ങളും. ആകെ 35 കൗണ്‍സിലര്‍മാരില്‍ 34 പേരാണ് വോട്ട് ചെയ്തത്. ഏക ബിജെപി അംഗം എം.കെ. സാബു തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ല.

സിപിഎമ്മിലെ ടി.കെ. രമേശന്റെ പേര് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും മത്സരത്തിനില്ലെന്നു പറഞ്ഞ് ഒഴിവാകുകയായിരുന്നു. അംഗസംഖ്യയുടെ ബലത്തില്‍ സാബുവിന്റെ വിജയം എല്‍ഡിഎഫ് ഉറപ്പാക്കിയിരുന്നു.

Top