മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറി തൂങ്ങി മരിച്ചു; പാര്‍ട്ടിയ്‌ക്കെതിരെ കുടുംബം

പത്തനംതിട്ട: കോന്നിയില്‍ സിപിഎം മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ തൂങ്ങി മരിച്ചു. കോന്നി വട്ടക്കാവ് സ്വദേശി സി കെ ഓമനക്കുട്ടനെ (48) ആണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന് എതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി.

കോന്നി ആര്‍സിബി ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരന്‍ ആയിരുന്നു ഓമനക്കുട്ടന്‍. ഒരു വര്‍ഷത്തോളം ആയി ഓമനക്കുട്ടന്‍ പാര്‍ട്ടിയില്‍ സജീവമായിരുന്നില്ല. ഇതു കാരണം പാര്‍ട്ടിയില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി ഓമനക്കുട്ടന്റെ ഭാര്യ രാധ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ത്ഥിയുടെ പരാജയത്തെ തുടര്‍ന്നാണ് ഭീഷണി തുടങ്ങിയത്. ഒരു തവണ കയ്യേറ്റം ചെയ്യുകയും ഉണ്ടായി. ജോലി കളയും എന്നും ഭീഷണിപ്പെടുത്തിയതായി രാധ വെളിപ്പെടുത്തി.

Top