CPM subcommittee to enquire T N Seema’s failure in Vattiyoorkkavu

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ ടി.എന്‍ സീമ തോല്‍ക്കാനുണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഐഎം ഉപസമിതിയെ നിയോഗിച്ചു. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം.

സംസ്ഥാന സമിതി അംഗം കോലിയക്കോട് കൃഷ്ണന്‍ നായര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് തോല്‍വിയെക്കുറിച്ച് പരിശോധിക്കുന്നത്.

വട്ടിയൂര്‍ക്കാവില്‍ തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ തന്നെ ടിഎന്‍ സീമ മൂന്നാം സ്ഥാനത്തായിരുന്നു. ബിജെപി മത്സരിക്കുന്ന പ്രധാന മണ്ഡലങ്ങളില്‍ പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെ പിന്തുണച്ച് വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ തന്നെ രംഗത്ത് എത്തിയിരുന്നു.

നേരത്തെ തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ജില്ലാകമ്മിറ്റിയില്‍ സംഘടനപരമായ പാളിച്ചകളാണ് ടി.എന്‍ സീമ മൂന്നാംസ്ഥാനത്താകാന്‍ കാരണമെന്ന് വിലയിരുത്തിയിരുന്നു.

Top