CPM strike in Kannur

harthal

കണ്ണൂര്‍:സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം മോഹനനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍.

ന്യൂമാഹിയില്‍ സിപിഐഎം പ്രവര്‍ത്തകന്റെ വീടിനു നേര്‍ക്ക് ആക്രമണം ഉണ്ടായി. ആരാണ് അക്രമം നടത്തിയതെന്നു വ്യക്തമായിട്ടില്ല. രണ്ടു വീടുകള്‍ തകര്‍ത്തിട്ടുണ്ട്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്കുകളും നശിപ്പിച്ചു. അക്രമികളെ പിടികൂടാനായിട്ടില്ല.

മോഹനന്‍ ജോലി ചെയ്യുന്ന പാതിരിയാടു വാളാങ്കിച്ചാലിലെ കള്ളുഷാപ്പില്‍ വച്ചായിരുന്നു കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. വെട്ടേറ്റു ഗുരുതരാവസ്ഥയിലായ മോഹനനെ ഉടന്‍തന്നെ തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മാര്‍ഗമധ്യേ മരിച്ചു.

മോഹനനൊപ്പം ഉണ്ടായിരുന്ന അശോകനെയും ആര്‍എസ്എസ് സംഘം വെട്ടിയിരുന്നു.പരുക്കേറ്റ അശോകന്‍ തലശേരി ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖംമൂടി ധരിച്ചാണ് കൊലയാളി സംഘം എത്തിയത്.

Top