തെറ്റ് ചെയ്തവര്‍ ആരായാലും രക്ഷപ്പെടില്ല; സ്വര്‍ണ്ണക്കടത്ത് കേസില്‍ കോടിയേരി

തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ സമഗ്രമായ അന്വേഷണം നടത്തി മാതൃകാപരമായ നിയമനടപടിക്ക് വിധേയമാക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തെറ്റു ചെയ്തവര്‍ ആരായാലും രക്ഷപ്പെടില്ല. അതിനനുസരിച്ച നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ആര്‍ക്കും എല്‍.ഡി.എഫിന്റെയോ സര്‍ക്കാരിന്റെയോ യാതൊരു സഹായവും ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചിലര്‍ പാര്‍ട്ടിക്കെതിരേ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും രാഷ്ട്രീയലക്ഷ്യത്തോടെ ഉന്നയിക്കുന്ന ആരോപണങ്ങളാണിതെന്നും പ്രസ്താവനയില്‍ കോടിയേരി പറയുന്നു.

കേസിലെ എല്ലാ വസ്തുതകളും കേന്ദ്ര ഏജന്‍സിയായ കസ്റ്റംസ് പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും കോടിയേരി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

സ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരെയും സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായ നിയമ നടപടിക്ക്…

Posted by Kodiyeri Balakrishnan on Tuesday, July 7, 2020

Top