എസ്.എഫ്.ഐയില്‍ സാമൂഹ്യവിരുദ്ധശക്തികള്‍ നുഴഞ്ഞുകയറിയെന്ന് സിപിഎം വിലയിരുത്തല്‍

akg-centre-new

തിരുവനന്തപുരം: ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയില്‍ സാമൂഹ്യവിരുദ്ധ ശക്തികള്‍ നുഴഞ്ഞുകയറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍. ഈ കടന്നുകയറ്റം ബോധപൂര്‍വ്വമായ ഇടപെടലിന്റെ ഭാഗമായാണെന്ന് സെക്രട്ടേറിയേറ്റ് വിലയിരുത്തി. ഇതു തടയാന്‍ പാര്‍ട്ടിതലത്തില്‍ തിരുത്തല്‍ നടപടികള്‍ ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി.

യൂണിവേഴ്‌സിറ്റി കോളേജ് സംഭവങ്ങളില്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ എസ്.എഫ്.ഐ കൈക്കൊണ്ട നടപടികളും പൊലീസിന്റെ കാര്യക്ഷമമായ അന്വേഷണവും താഴെ തട്ട് വരെ റിപ്പോര്‍ട്ട് ചെയ്യാനാണ് സി.പി.എമ്മിന്റെ തീരുമാനം.

Top