സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പുതിയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനം ഇന്നുണ്ടായേക്കും. വിവാദങ്ങള്‍ക്ക് കാരണം മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍ രാജി വെച്ചിരുന്നു.

പാര്‍ട്ടി സംസ്ഥാന സമിതിയംഗമായ സൂസന്‍ കോടിക്കാണ് നിലവില്‍ സാധ്യതകള്‍ ഉള്ളത്. പരാതിക്കാരിയോട് മോശമായി പെരുമാറിയതിനാണ് ജോസഫൈനെതിരെ ഗുരുതര വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നത്. സോഷ്യല്‍ മീഡിയകളിലും മറ്റും അവര്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

സ്ത്രീകളുടെ പ്രശ്‌നങ്ങളെ മനസ്സിലാക്കാനും, അവരെ കേള്‍ക്കാനുള്ള ക്ഷമയും പക്വതയും കാണിക്കാനും കഴിവുള്ള ഒരാളെ തിരഞ്ഞെടുക്കൂ എന്നായിരുന്നു സി പി എമ്മിലെ തന്നെ അനുഭാവികളും മറ്റും പാര്‍ട്ടിയോട് ആവശ്യപ്പെട്ടത്. ഇന്ന് ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൂടാതെ, രാമനാട്ടുകര സ്വര്‍ണ്ണക്കവര്‍ച്ച ശ്രമക്കേസിലെ ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞിട്ടും പാര്‍ട്ടിയെ ലക്ഷ്യം വയ്ക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നാണ് സി.പി.എം നിലപാട്. ഇതിനെ എങ്ങനെ പ്രതിരോധിക്കാമെന്ന ചര്‍ച്ച യോഗത്തിലുണ്ടാകും. ജില്ലാ തലത്തില്‍ തെരഞ്ഞെടുപ്പ് റിവ്യു പൂര്‍ത്തിയായ സാഹചര്യത്തില്‍ സംസ്ഥാന തല റിപ്പോര്‍ട്ടിനും അന്തിമ രൂപം നല്‍കും.

Top