ജി സുധാകരനെതിരെ വിമര്‍ശനം വേണ്ട: സിപിഐഎം സംസ്ഥാന നേതൃത്വം

കൊച്ചി: ജി സുധാകരനെതിരെ വിമര്‍ശനം വേണ്ടെന്ന് സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. പാര്‍ട്ടി പരിശോധിച്ച് അവസാനിപ്പിച്ച വിഷയമാണ് ഇതെന്നും നേതൃത്വം ചൂണ്ടിക്കാട്ടി. നിലപാട് ആലപ്പുഴ ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ ഗ്രൂപ്പ് ചര്‍ച്ചയില്‍ ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധികള്‍ ജി സുധാകരനെതിരായ വിമര്‍ശനം ഒഴിവാക്കാന്‍ തീരുമാനിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജി സുധാകരന് വീഴ്ച പറ്റി. തെറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചു. വിഷയം പാര്‍ട്ടി അവസാനിപ്പിച്ചതാണെന്നും ഇനി തുടരേണ്ട കാര്യമില്ലെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി. വിവാദ വിഷയങ്ങളിലേക്ക് ചര്‍ച്ച വഴി മാറരുതെന്നും, വികസന രേഖയില്‍ തന്നെ ഊന്നല്‍ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

 

Top