സി.പി.എം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും നീട്ടിവെയ്ക്കും

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും മാറ്റിയേക്കും. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തിയ്യതി പുതുക്കാന്‍ തീരുമാനിച്ചത്.

ഇന്ന് ചേര്‍ന്ന സിപിഐഎം സെക്രട്ടറിയേറ്റിലാണ് തീരുമാനം. മാര്‍ച്ച് ഒന്ന് മുതല്‍ 4 വരെയായിരുന്നു സംസ്ഥാന സമ്മേളനം കൊച്ചിയില്‍ തീരുമാനിച്ചിരുന്നത്. ഫെബ്രുവരി 15 ന് ശേഷമുള്ള സാഹചര്യം പരിഗണിച്ച് പുതിയ തീയ്യതി തീരുമാനിക്കുക.

ആലപ്പുഴ ഒഴികെയുള്ള ജില്ലാ സമ്മേളനങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ഇടപെടല്‍ കൂടി കണക്കെടുത്താണ് ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിയത്. ഏപ്രിലില്‍ നിശ്ചയിച്ചിരുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സംസ്ഥാന സമ്മേളനം പൂര്‍ത്തിയാക്കാനായിരുന്നു കണക്കുകൂട്ടല്‍.

പാര്‍ട്ടി ജില്ലയിലെ ഓരോ പാര്‍ട്ടി അംഗങ്ങളേയും പങ്കെടുപ്പിച്ചാണ് സംസ്ഥാന സമ്മേളനം നടത്തുക. സംസ്ഥാന സമ്മേളനത്തിന് തിരുവാതിരപോലെ യാതൊരു പരിപാടികളും വേണ്ടെന്നും എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു.

Top