കരുവന്നൂര്‍ കേസ്; ഇഡിക്ക് മുന്നില്‍ രേഖകള്‍ ഹാജരാക്കി സിപിഎം സംസ്ഥാന സമിതി അംഗം എം കെ കണ്ണന്‍

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡിക്ക് മുന്നില്‍ രേഖകള്‍ ഹാജരാക്കി സിപിഎം സംസ്ഥാന സമിതി അംഗം എം കെ കണ്ണന്‍. കൊച്ചിയിലെ ഓഫീസില്‍ പ്രതിനിധികള്‍ വഴിയാണ് രേഖകള്‍ എത്തിച്ചത്. സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് ഇഡി എംകെ കണ്ണനോട് നിര്‍ദ്ദേശിച്ചിരുന്നു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എംകെ കണ്ണന് നേരത്തെ രണ്ടു പ്രാവശ്യം ചോദ്യം ചെയ്യലിന് എത്തിയപ്പോഴും സ്വത്ത് വിവരങ്ങള്‍ ഹാജരാക്കിരുന്നില്ല. ഇതേ തുടര്‍ന്നാണ് സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് ഹാജരാക്കണമെന്ന് ഇഡി നിര്‍ദ്ദേശിച്ചത്. ഒക്ടോബര്‍ അഞ്ചിനുള്ളില്‍ രേഖകള്‍ നല്‍കാനായിരുന്നു നിര്‍ദ്ദേശം.

ഇഡി നല്‍കിയ സമയപരിധി അവസാനിക്കുന്നതിനിടയാണ് പ്രതിനിധികള്‍ വഴി കൊച്ചിയിലെ ഓഫീസില്‍ എംകെ കണ്ണന്‍ രേഖകള്‍ എത്തിച്ചത്. ഹാജരാക്കിയ രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദമായി പരിശോധിക്കും അതിനുശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. എംകെ കണ്ണനെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും ഇഡി യുടെ നീക്കമുണ്ട്.

Top