സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും എൽഡിഎഫ് ജാഥയുമാണ് പ്രധാന അജണ്ട. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച വിശദമായ ചർച്ചകൾ ഇത്തവണയുണ്ടാകില്ല.അതേസമയം, ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനത്തിലെ പാർട്ടി നയം സംബന്ധിച്ച ചർച്ചകൾ ഉയരും.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഭവന സന്ദർശനങ്ങളിൽ ഉയർന്ന പ്രതികരണങ്ങളും സിപിഎം വിലയിരുത്തും. അതേസമയം, എൻസിപിയിൽ തർക്കം രൂക്ഷമായിരിക്കേ കേരളത്തിൽ നിന്നുള്ള നേതാക്കൾ ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തും. സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ, മന്ത്രി എ കെ ശശീന്ദ്രൻ, മാണി സി കാപ്പൻ എന്നിവർ ശരദ് പവാറിനെ കാണും.

ഇടത് മുന്നണിയിൽ തന്നെ തുടരണമെന്നും, തുടർ ഭരണസാധ്യതയുണ്ടെന്നുമാണ് ശശീന്ദ്രൻ വിഭാഗം പറയുന്നത്. എന്നാൽ പാലായടക്കം സിറ്റിംഗ് സീറ്റുകൾ വിട്ടു നൽകി മുന്നണിയിൽ തുടരുന്നതിൽ അർത്ഥമില്ലെന്നാണ് മാണി സി കാപ്പന്‍റെ നിലപാട്.

Top