സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും എ.കെ.ജി സെന്ററില്‍

തിരുവനന്തപുരം:  അരൂരിലെ തിരഞ്ഞെടുപ്പ് പരാജയം അടക്കം ഉപതിരഞ്ഞെടുപ്പിലെ പ്രകടനം ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും എ.കെ.ജി സെന്ററില്‍ ചേരും.  മാവോയിസ്റ്റ് വധം, പന്തീരങ്കാവ് യുഎപിഎ കേസ് എന്നിവയുടെ സാഹചര്യം മുഖ്യമന്ത്രി വിശദമാക്കും.  അലനും, താഹയും മാവോയിസ്റ്റുകളാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഇക്കാര്യത്തിലെ നിലപാട് പരസ്യമാക്കിയിരുന്നു.

യോഗത്തില്‍ വയനാട് ജില്ലാ സെക്രട്ടറിക്കെതിരായ പരാതിയും ചര്‍ച്ചയായേക്കാം. തദ്ദേശതിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനും പൗരത്വ നിയമ ഭേദഗതിയില്‍ സമരം ശക്തമാക്കാനും ഇന്നലെ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ തീരുമാനമായിരുന്നു.

 

 

 

Top