സിപിഎം സംസ്ഥാനസമിതി യോഗം ഇന്ന്; ഓണ്‍ലൈനായി യോഗം ചേരും

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാനസമിതിയുടെ ഓണ്‍ലൈന്‍ യോഗം ഇന്ന്. എകെജി സെന്ററില്‍ എത്താന്‍ കഴിയാത്തവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുപ്പിക്കും. എല്ലാ ജില്ലാ കമ്മിറ്റി ഓഫീസുകളിലും ഇതിനായുള്ള സൗകര്യം സിപിഎം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഓണ്‍ലൈനായി ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗം വിജയം കണ്ടതിന്റെ ചുവട് പിടിച്ചാണ് സംസ്ഥാന സമിതിയിലും ഓണ്‍ലൈനായി യോഗം നടത്തുന്നത്. കൊവിഡ് കാലത്ത് ചേരുന്ന ആദ്യ സംസ്ഥാന സമിതിയില്‍ കേന്ദ്ര റിപ്പോര്‍ട്ടിംഗാണ് പ്രധാനം. കൊവിഡ് കാലത്തെ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിയും തദ്ദേശ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളും ഇന്ന് ചേരുന്ന സംസ്ഥാന സമിതി യോഗം ചര്‍ച്ചചെയ്യും.

Top