സിപിഎം സംസ്ഥാന സമിതി അടിയന്തരയോഗം ഞായറാഴ്ച

തിരുവനന്തപുരം : സിപിഎം സംസ്ഥാന സമിതിയുടെ അടിയന്തരയോഗം ഞായര്‍, തിങ്കള്‍ ദിവസങ്ങളിൽ നടക്കും. ഞായറാഴ്ച രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്ന് സംസ്ഥാനസമിതിയും ചേരാനാണ് തീരുമാനം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരും യോഗത്തില്‍ പങ്കെടുക്കും. വിഴിഞ്ഞം സമരം, ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കം എന്നീ വിഷയങ്ങള്‍ക്കിടെയാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തില്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല മറ്റാരിലേക്കെങ്കിലും മാറ്റുന്നതിലും തീരുമാനമെടുക്കും.

Top