ശബരിമല വിഷയത്തില്‍ പ്രതിരോധം ശക്തമാക്കി ഇടതുമുന്നണി;ഇന്ന് സംസ്ഥാന നേതൃയോഗം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിരോധം ശക്തമാക്കുവാന്‍ ഇടതുമുന്നണി ഇന്നു പതിനൊന്ന് മണിക്ക് എകെജി സെന്ററില്‍ സംസ്ഥാന നേതൃയോഗം ചേരും. വിവിധ പ്രചരണ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ തീരുമാനമുണ്ടാകും, പ്രധാന നേതാക്കളെ പങ്കെടുപ്പിച്ച് ജില്ലകളില്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. വനിതാ, യുവജന, വിദ്യാര്‍ഥി സംഘടനാ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രത്യേക യോഗങ്ങള്‍ ചേരുന്നതും ചര്‍ച്ചയാകും.

അതേസമയം ശബരിമല പ്രക്ഷോഭത്തിന് തുടര്‍ സമര രീതികള്‍ തീരുമാനിക്കാന്‍ ഹിന്ദു നേതൃസമ്മേളനം ഇന്ന് കോട്ടയത്ത് ചേരും. കോട്ടയം തിരുനക്കര സ്വാമിയാര്‍ മഠം ഹാളില്‍ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തിലാണ് യോഗം. നേതൃസമ്മേളനത്തില്‍ താന്ത്രിക ആചാര്യന്മാര്‍ സന്യാസിമാര്‍, അയ്യപ്പഭക്തസംഘടനാ നേതാക്കള്‍, ഹിന്ദു സമുദായ സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കും.

Top