സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം; 9 എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍

arrest

പന്തളം: പന്തളത്ത് സിപിഎം പ്രവര്‍ത്തകരെ വെട്ടി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഒന്‍പത് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അറസ്റ്റിലായ എല്ലാവരും പന്തളം സ്വദേശികളാണ്. ഇവരെ ഇന്ന് ഉച്ചയ്ക്ക് കോടതിയില്‍ ഹാജരാക്കും.

സിപിഎം ഓഫിസിന് മുന്നില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ ഓട്ടോറിക്ഷയില്‍ എത്തിയ സംഘമാണ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ജയപ്രസാദിനെയും എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു കെ.രമേശിനെയുമാണ് വെട്ടിപ്പരിക്കേല്പിച്ചത്.

തലയ്ക്ക് ഗുരുതരമായി വെട്ടേറ്റ ജയപ്രസാദിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ-എസ്ഡിപിഐ സംഘര്‍ഷം ഉണ്ടായിരുന്നു.

Top