കുറുക്കു വഴികള്‍ ഇല്ല ; സിപിഐ ഇല്ലാതെ ഇടത് ഐക്യമില്ലെന്ന് സിപിഎം

cpm

ഹൈദരാബാദ്: സിപിഐ ഇല്ലാതെ ഇടത് ഐക്യമില്ലെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ട്. കോണ്‍ഗ്രസിനോട് സഹകരിക്കണമെന്ന സിപിഐ നിലപാടിനോട് സിപിഎമ്മിന് വിയോജിപ്പുണ്ട്. പാര്‍ട്ടി ശക്തിപ്പെടാന്‍ കുറുക്കു വഴികള്‍ ഇല്ലെന്നും സംഘടനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സിപിഐഎം നേതാക്കള്‍ അച്ചടക്കം ലംഘിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി സെന്ററില്‍ നിന്ന് ചര്‍ച്ചയും വിവരങ്ങളും ചോരുന്നു. ആസൂത്രിതമായ ചോര്‍ച്ച നടക്കുന്നുവെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.

ജനറല്‍ സെക്രട്ടറിയിലും അംഗങ്ങളിലും അഭിപ്രായ ഭിന്നത പ്രകടമായെന്നും ,പാര്‍ട്ടിയുടെ ശക്തിയും ബഹുജനാടിത്തറയും ഇടിഞ്ഞെന്നും തിരഞ്ഞെടുപ്പ് തോല്‍വികള്‍ അടിത്തറ ഇടിഞ്ഞതിന് ഉദാഹരണമെണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Top