ശബരിമല സ്ത്രീപ്രവേശനം; സിപിഎമ്മിന് ഇരട്ട നിലപാടെന്ന് ബിന്ദു അമ്മിണി

BINDHU

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി.

വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടനിലപാടാണ് ഉള്ളതെന്നും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരോട് സ്ത്രീകളെ പ്രവേശിപ്പിച്ചത് തങ്ങളാണെന്ന് അവകാശപ്പെടുന്ന സിപിഎം, എതിര്‍ക്കുന്നവരോട് തങ്ങള്‍ ഭക്തര്‍ക്കൊപ്പമാണെന്ന് പറയുന്നുവെന്നും ഇത് രണ്ട് വള്ളത്തില്‍ സഞ്ചരിക്കുന്നതിന് തുല്യമാണെന്നും ബിന്ദു പറഞ്ഞു.

സിപിഎമ്മുകാരിയാണ് താനെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. എന്നാല്‍, സിപിഎമ്മുമായോ മറ്റേതെങ്കിലും സംഘടനയുമായോ തനിയ്ക്ക് യാതൊരു ബന്ധവുമില്ല, അവര്‍ വ്യക്തമാക്കി.

Top