cpm -rss two sides of one coin – Chennithala

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങുന്നതു പോലെയല്ല തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തില്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് സിപിഎമ്മും ആര്‍എസ്എസുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചീറയിന്‍കീഴ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അജിത്ത് കുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് സിപിഎമ്മിനും ആര്‍എസ്എസിനുമെതിരെ രമേശ് ചെന്നിത്തല ആഞ്ഞടിച്ചത്. ബിജെപിയെ നേരിടാന്‍ യുഡിഎഫിന്‌
കരുത്തുണ്ടെന്നും ഈ തെരഞ്ഞെടുപ്പിലും അവര്‍ അക്കൗണ്ട് തുറക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരള ചരിത്രത്തില്‍ ഇത്രയും ദുര്‍ബലമായ പ്രതിപക്ഷം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സംവരണ മണ്ഡലമായ ചിറയിന്‍കീഴില്‍ സിറ്റിങ് എംഎല്‍എ വി ശശിയെ നേരിടാന്‍ അജിത്ത്കുമാറിനെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.

Top