മഞ്ചേശ്വരത്ത് സിപിഎം ബിജെപിക്ക് വോട്ട് മറിച്ചു; എം.സി കമറുദ്ദീന്‍

കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് സിപിഐഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് എം.സി കമറുദ്ദീന്‍. ജില്ലയിലെ യുഡിഎഫ് നേതൃത്വം നിര്‍ജ്ജീവമായിരുന്നുവെന്നും കമറുദ്ദീന്‍ ആരോപിച്ചു.

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മഞ്ചേശ്വരത്ത് എല്‍ഡിഎഫ്-ബിജെപി രഹസ്യ ധാരണയുണ്ടായെന്ന് സംശയിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കമറുദ്ദീന്റെ പ്രതികരണം.

 

Top