ഇലക്ഷൻ പ്രചാരണങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് ഇറങ്ങുന്നില്ല എന്ന ആരോപണത്തിന് മറുപടിയുമായി സിപിഎം

ആലപ്പുഴ : തദ്ദേശതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നേരിട്ട് ഇറങ്ങി പ്രചാരണം ചെയ്യുന്നില്ല എന്ന ആരോപണത്തിന് മറുപടിയുമായി സിപിഎം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. തെരഞ്ഞടുപ്പ് പോസ്റ്ററുകളിലും ഫ്ലക്സുകളിലും മുഖ്യമന്ത്രിയുടേയോ നേതാക്കൻമാരുടേയോ ചിത്രങ്ങളുടെ ആവശ്യമില്ല.

മുഖ്യമന്ത്രിയുടെ സാന്നിധ്യമല്ല അദ്ദേഹത്തിൻ്റെ ഊർജ്ജമാണ് പ്രധാനമെന്നും പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയായി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വികസനവിളംബരമെന്ന പേരിലുള്ള മുഖ്യമന്ത്രിയുടെ വിർച്വൽ പ്രസംഗം ഇന്നലെയുണ്ടായിരുന്നു. അടുത്ത ദിവസം എൽഡിഎഫിൻറെ വെബ്റാലി ഉദ്ഘാടനം ചെയ്യുന്നതും മുഖ്യമന്ത്രിയാണ്. എന്നാൽ നേരിട്ട് പ്രചാരണത്തിന് ഇറങ്ങാത്തത് ബോധപൂർവ്വമാണെന്നാണ് ബിജെപിയുടെ ആരോപണം.

Top