സി.പി.എം അഭ്യർത്ഥിച്ചു, മിന്നൽ വേഗത്തിൽ സൂര്യയുടെ സഹായം !

യ് ഭീം സിനിമയിലെ ജീവിക്കുന്ന ‘ഇര’ പാർവതി അമ്മാളിന് നടൻ സൂര്യ സാമ്പത്തിക സഹായം നൽകിയത് സി.പി.എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ പറഞ്ഞിട്ട്. സിനിമയോടെ തീരുന്നതല്ല തൻ്റെ കടപ്പാടെന്ന് സൂര്യ പറയുമ്പോൾ അണിയറയിൽ ഒരുങ്ങുവാൻ പോകുന്നത് രണ്ട് സിനിമകൾ കൂടിയാണ്. ചെങ്കൊടി പ്രതിഷേധത്തിൻ്റെ കൊടുങ്കാറ്റ് സൃഷ്ടിച്ച വാച്ചാത്തി, കീഴ് വെൺമണി സംഭവങ്ങൾക്കാണ് ചലച്ചിത്രാവിഷ്ക്കാരം ഒരുങ്ങുന്നത്. 1992 – ജൂൺ 20ന് ആദിവാസി ഊരിൽ പൊലീസ് നടത്തിയ നരനായാട്ടാണ് ‘ വാച്ചാത്തിയുടെ ‘ പ്രമേയം. 1968-ൽ സ്ത്രീകളും കുട്ടികളും അടക്കം 44 ദളിതരെ ചുട്ടു കൊന്ന സംഭവമാണ് കീഴ് വെൺമണി സംഭവം. രണ്ടിലും ആക്രമക്കികൾക്കും ഭരണകൂടത്തിനെതിരെ പോരാട്ടം നയിച്ചത് സി.പി.എമാണ്. (വീഡിയോ കാണുക)

Top