CPm Replied OOmmen chandy

കൊച്ചി: അരുവിക്കര മോഡല്‍ പ്രസംഗവുമായെത്തിയ ഉമ്മന്‍ചാണ്ടിക്ക് മറുപടിയുമായി സിപിഎം. അരുവിക്കരയിലെ കള്ളം മുഖ്യമന്ത്രി ആവര്‍ത്തിക്കുകയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു.

ബിജെപിയുമായി ഒത്തുകളിച്ചാല്‍ കോണ്‍ഗ്രസിനും, ഘടകകക്ഷികള്‍ക്കും പരാജയത്തിന്റെ ആഘാതം കൂടും. ഉമ്മന്‍ചാണ്ടിയുടെ കുതന്ത്രം തെരഞ്ഞെടുപ്പില്‍ വിലപോകില്ലെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മിക്ക മണ്ഡലങ്ങളിലും കടുത്ത മത്സരം നടക്കുന്നത് ബിജെപിയും യുഡിഎഫും തമ്മിലാണെന്നും എല്‍ഡിഎഫ് മൂന്നാംസ്ഥാനത്താണെന്നും ഉമ്മന്‍ചാണ്ടി പ്രസംഗിച്ചിരുന്നു. നേരത്തെ അരുവിക്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യംവച്ച് മുഖ്യമന്ത്രി ഇതേ വാചകവുമായാണ് തെരഞ്ഞെടുപ്പ് വേദികളിലെത്തിയത്.

Top