ശബരിമല: കുറ്റസമ്മതം നടത്തിയ സ്ഥിതിക്ക് സര്‍ക്കാര്‍ നിയമനിര്‍മാണത്തിനു തയാറാകണം, പിള്ള

കോഴിക്കോട്: പരാജയത്തിനു കാരണം ശബരിമലയാണെന്ന് സിപിഎമ്മും സിപിഐയും കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്തു ശബരിമല വിഷയത്തില്‍ നിയമനിര്‍മാണത്തിനു ശുപാര്‍ശ ചെയ്യണമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള.

ശബരിമല സംസ്ഥാന വിഷയമാണെന്നും നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകളെല്ലാം പിന്‍വലിക്കണമെന്നും സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ നിലപാട് അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top