സിപിഎം നേതാവ് പ്രതിയായ പീഡനക്കേസ് ; ഡിഎന്‍എ പരിശോധനയില്‍ അട്ടിമറി ശ്രമം

rape-sexual-abuse

തിരുവല്ല: സിപിഎം നേതാവ് പ്രതിയായ പീഡനക്കേസില്‍ ഡിഎന്‍എ പരിശോധനയില്‍ അട്ടിമറിശ്രമം നടന്നതായി റിപ്പോര്‍ട്ട്. സിപിഎം തിരുവല്ല നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയായിരുന്ന സജിമോന്‍ പ്രതിയായ പീഡനക്കേസിലെ ഡിഎന്‍എ പരിശോധനയിലാണ് അട്ടിമറി ശ്രമം നടന്നത്.

പൊലീസിന്റെ ഒത്താശയോടെയാണ് പരിശോധനയില്‍ അട്ടിമറി നടക്കുവാന്‍ ശ്രമം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഡിഎന്‍എ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിയ യുവാവ് ലാബ് ടെക്‌നീഷ്യനോട് യഥാര്‍ത്ഥ പേര് പറഞ്ഞതാണ് ആള്‍മാറാട്ടശ്രമം പുറത്ത് കൊണ്ടുവന്നത്. തുടര്‍ന്ന് തട്ടിപ്പിന് കൂട്ടു നിന്ന പൊലീസ് ഉദ്യേഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിവാഹം കഴിഞ്ഞ യുവതിയുമായി സജിമോന്‍ ബന്ധം പുലര്‍ത്തിയിരുന്നു. തുടര്‍ന്ന് യുവതി ഗര്‍ഭിണിയായതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. സംഭവം ഭര്‍ത്താവും ബന്ധുക്കളും അറിഞ്ഞതോടെ സജിമോന്‍ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് കാട്ടി യുവതി പരാതി നല്‍കുകയായിരുന്നു.

Top