ചെര്‍പ്പുളശേരി പീഡനക്കേസ്; ഗൂഢാലോചന എന്താണെന്നറിയാമെന്ന് എ.കെ ബാലന്‍

ak balan

പാലക്കാട്: ചെർപ്പുളശേരിയിൽ സിപിഎം ഏരിയ കമ്മറ്റി ഓഫീസില്‍ വെച്ച് പീഡനത്തിനിരയായ യുവതിയുടെ പരാതിയുടെ പേരില്‍ നടക്കുന്നത് പാര്‍ട്ടിയെ മനപ്പൂര്‍വ്വം അപമാനിക്കാനുള്ള ശ്രമമാണെന്ന് മന്ത്രി എ കെ ബാലന്‍.

പിന്നിലെ ഗൂഢാലോചന എന്താണെന്നറിയാമെന്നും. അത് പറയേണ്ട സമയത്ത് പുറത്ത് പറയുമെന്നും പരാതിയില്‍ പൊലീസ് അന്വേഷണം നടക്കട്ടെയെന്നും നിജസ്ഥിതി പുറത്ത് വരട്ടെയെന്നും എ കെ ബാലന്‍ പറഞ്ഞു.

കേസില്‍ അറസ്റ്റിലായ പ്രകാശനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സംഭവസ്ഥലത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ആവശ്യമാണെന്നും ആരോഗ്യ സ്ഥിതിയില്‍ പുരോഗതി ഉണ്ടാകുന്ന മുറയ്ക്ക് പെണ്‍കുട്ടിയില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയണമെന്നും അന്വേഷണ സംഘം അറിയിച്ചു.

Top