പാര്‍ട്ടി ഓഫീസുകള്‍ റെയ്ഡ് ചെയ്യാമെന്ന്; ചൈത്രയെ അനുകൂലിച്ച് മുന്‍ ഡിജിപി

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിനെ അനുകൂലിച്ച് മുന്‍ ഡിജിപി പി.കെ ഹോര്‍മിസ് തരകന്‍ രംഗത്ത്.

രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്യാന്‍ പാടില്ലെന്ന നിയമം ഇതുവരെ ഇല്ലെന്നും തിരുവനന്തപുരം മുന്‍ ഡിസിപി ചൈത്ര തെരേസ ജോണിന്റെ നടപടിയില്‍ തെറ്റില്ലെന്നും കീഴ്‌വഴക്കങ്ങളല്ല നിയമമാണ് പ്രധാനമെന്നും ഹോര്‍മിസ് തരകന്‍ പറഞ്ഞു.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്ഡ് ദുരുദ്ദേശപരമായിരുന്നെന്നും ഏത് ഓഫീസറായാലും സര്‍ക്കാരിന് മുകളില്‍ പറക്കാന്‍ അനുവദിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ചൈത്ര തെരേസ ജോണിനെതിരെ കര്‍ശന നടപടി വേണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു.

Top