പ്രവാസിവോട്ടുമായി ബന്ധപ്പെട്ട നിലവിലെ രീതിയോട് എതിർപ്പ് അറിയിച്ച് സിപിഎം

ൽഹി:പ്രവാസിവോട്ടുമായി ബന്ധപ്പെട്ട് നിലവിലെ രീതിയിൽ എതിർപ്പു രേഖപ്പെടുത്തി സി.പി.എം. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രവാസിവോട്ടിനായി ശുപാർശചെയ്തിട്ടുള്ള വ്യവസ്ഥ ചർച്ച ചെയ്യാനും, അപാകങ്ങൾ പരിഹരിക്കാനും അടിയന്തരമായി സർവകക്ഷിയോഗം വിളിക്കണമെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.

ഇക്കാര്യത്തിൽ അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയ്ക്കു കത്തയച്ചിട്ടുണ്ട്.വോട്ടുചെയ്തതിനുശേഷം ബാലറ്റ് നേരിട്ട് അയച്ചുകൊടുക്കുകയാണോ ഇന്ത്യൻ എംബസിയിൽ നിശ്ചിതസ്ഥലത്തു കൈമാറുകയാണോ വേണ്ടതെന്ന് വ്യക്തമല്ലെന്ന് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. ബാലറ്റ് പേപ്പർ ഇലക്‌ട്രോണിക് രൂപത്തിൽ അയച്ചുകൊടുക്കുന്നതിൽ തട്ടിപ്പു നടക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top