സി പി എം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍

ഡല്‍ഹി: സി പി എം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ട് തയ്യാറാക്കാനായാണ് പി ബി യോഗം ചേരുന്നത്. രാഷ്ട്രീയ പ്രമേയത്തിന്റെ ഭേദഗതികളെ കുറിച്ചടക്കം രണ്ട് ദിവസമായി ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്യും.

പാര്‍ട്ടി കോണ്‍സിന്‌റെ മുന്നൊരുക്കങ്ങളും നിലവിലെ രാഷ്ട്രീയ സാഹചര്യവും യോഗത്തില്‍ ചര്‍ച്ചയാകും. അടുത്ത കേന്ദ്ര കമ്മിറ്റി യോഗം പി ബി തയ്യാറാക്കിയ രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ട് പരിഗണിക്കും. ഈ മാസം 25,26,27 തീയതികളിലാണ് കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്.

കണ്ണൂരില്‍ ഏപ്രില്‍ 6 മുതല്‍ 10 വരെയാണ് സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. ഇതിനു മുന്നോടിയായി സംസ്ഥാനത്തെ സംഘടനാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം പുതിയ സംസ്ഥാന കമ്മിറ്റിയെയും സംസ്ഥാന സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തു.

Top