CPM Politburo Decision Soon On Ties With Congress In Bengal

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന ബംഗാള്‍ നിലപാടിനെ പിന്തുണച്ച് വി.എസ്.അച്യുതാനന്ദന്‍.

കേന്ദ്രനേതൃത്വത്തെ നിലപാട് വിഎസ് രേഖാമൂലം അറിയിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് വിഎസ് കുറിപ്പ് കൈമാറി. കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന സിപിഎം കേരള ഘടകത്തിന്റെ തീരുമാനം പൂര്‍ണമായും തള്ളിക്കൊണ്ടാണ് വിഎസ് തീരുമാനം അറിയിച്ചിരിക്കുന്നത്.

അതേസമയം, സഖ്യം വേണമെന്ന ആവശ്യത്തിന് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ എതിര്‍പ്പാണ്. കേരളം, അസം, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് സംസാരിച്ചവര്‍ സഖ്യത്തെ എതിര്‍ത്തു. എന്നാല്‍, സഖ്യമില്ലെങ്കില്‍ പാര്‍ട്ടിക്ക് തിരിച്ചുവരാനാകില്ലെന്ന് ബംഗാളില്‍ നിന്നു സംസാരിച്ച ഗൗതംദേവ് ചൂണ്ടിക്കാട്ടി. സഖ്യമുണ്ടാക്കിയാല്‍ കേരളത്തില്‍ വലിയ തിരിച്ചടിയാകുമെന്ന് എ. വിജയരാഘവന്‍ പറഞ്ഞു.

Top