സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹില്‍

sitaram yechoori

ന്യൂഡല്‍ഹി : സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹില്‍ ചേരും. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെയും പാര്‍ട്ടി നിലപാട് ഇന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്യും. തെലങ്കാനയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യം വേണം എന്ന കുറിപ്പ് സിപിഐ സിപിഎമ്മിന് നല്കിയിട്ടുണ്ട്.

പ്രതിപക്ഷ വിശാലവേദിയില്‍ ഇടതുപക്ഷവും വേണം എന്നാണ് നിലപാടെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി കഴിഞ്ഞദിവസം എബി ബര്‍ധന്‍ അനുസ്മരണ വേദിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് സഖ്യം വേണ്ട എന്നാണ് സിപിഎം തെലങ്കാന സംസ്ഥാന കമ്മിറ്റിയുടെ നിലപാട്.

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ അച്ചടക്ക നടപടി സംബന്ധിച്ച്‌ ഇപ്പോള്‍ ചര്‍ച്ച നടക്കില്ലെന്നും പിബി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ശശിക്കെതിരായ പരാതി പരസ്യമായി സ്ഥിരീകരിച്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ നടപടിയിലുള്ള അതൃപ്തി സംസ്ഥാന ഘടകം പിബിയില്‍ അറിയിച്ചേക്കും.

Top