cpm – police raide – koothuparambu

murder-

കൂത്തുപറമ്പ്: മാനന്തേരി വണ്ണാത്തിമൂലയില്‍ നാലു സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റ സംഭവത്തില്‍ പ്രതികളെ പിടികൂടാനായി പോലീസ് വ്യാപക റെയ്ഡ് നടത്തി. കൂത്തുപറമ്പ് സിഐ കെ. പ്രേംസദന്റെ നേതൃത്വത്തിലാണ് വന്‍ പോലീസ് സംഘം മാനന്തേരി വണ്ണാത്തിമൂല പ്രദേശങ്ങളില്‍ റെയ്ഡ് നടത്തിയത്. കേസിലെ പ്രതികളെന്നു സംശയിക്കുന്നവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. റെയ്ഡ് പുലര്‍ച്ചെ വരെ നീണ്ടു.

ശനിയാഴ്ച രാത്രി 11 ഓടെയായിരുന്നു വണ്ണാത്തിമൂലയില്‍ സിപിഎം പ്രവര്‍ത്തകരായ കുന്നുമ്മല്‍ സുരേഷ് ബാബു (44), ടി.കെ. വിജേഷ് (35), കാരായി പുരുഷോത്തമന്‍ (45), കെ. രമേശന്‍ (48) എന്നിവര്‍ക്കു വെട്ടേറ്റത്. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ തലശേരി സഹകരണ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ 15 ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേയാണ് കണ്ണവം പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് സൂചിപ്പിച്ചു.

Top