മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ക്ഷേത്രത്തില്‍ നിന്ന് ഉച്ചഭാഷിണി; വൈദ്യുതബന്ധം വിഛേദിച്ച് പ്രവര്‍ത്തകര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ നടന്ന ഇടതുമുന്നണിയുടെ പ്രചരണയോഗത്തിനിടെ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ ക്ഷേത്രത്തില്‍ നിന്ന് ഉച്ചഭാഷിണിയിലൂടെ നാമജപം കേട്ട സംഭവത്തെ വളച്ചൊടിച്ച് സിപിഎം.

വേദിയിലുണ്ടായിരുന്ന ഐ ബി സതീഷ് എംഎല്‍എ അടക്കമുള്ള നേതാക്കള്‍ ക്ഷേത്രത്തിലെത്തി ക്ഷേത്ര ഭാരവാഹികളോട് യോഗ സ്ഥലത്തിനടുത്തുള്ള ഉച്ചഭാഷിണി നിര്‍ത്തണം എന്നാവശ്യപ്പെട്ടിരുന്നു. കൂടാതെ ചില പ്രവര്‍ത്തകര്‍ ഉച്ചഭാഷിണിയിലേക്കുള്ള വൈദ്യുതബന്ധം വിഛേദിച്ചു. റെക്കോര്‍ഡ് ചെയ്ത അയ്യപ്പ നാമജപം കേള്‍പ്പിച്ചതും യോഗസ്ഥലത്തിനടുത്ത് ഉച്ചഭാഷണി വെച്ചതും മനപ്പൂര്‍വ്വമാണെന്നാണ് സിപിഎം ആരോപിക്കുന്നത്.

Top