CPM-Pinarayi-Saritha-Athirappally

ചാലക്കുടി: കോടികള്‍ കൊടുത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കുക സിപിഎമ്മിന്റെ നയമല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.

സരിതയ്ക്ക് പണം കൊടുത്ത് സ്വാധീനിക്കാന്‍ സിപിഎമ്മില്‍ നിന്ന് ആരും പോയിട്ടില്ലെന്നും പിണറായി പറഞ്ഞു. സരിത എസ്. നായരുടെ വെളിപ്പെടുത്തലിന് പിന്നില്‍ സിപിഎം ആണെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അതിരപ്പള്ളി പദ്ധതിക്ക് അനുകൂലമായും പിണറായി വിജയന്‍ വീണ്ടും രംഗത്തുവന്നു. സംസ്ഥാനത്ത് പൂര്‍ത്തിയാക്കേണ്ട പദ്ധതി തന്നെയാണ് അതിരപ്പള്ളി ജലസേചന പദ്ധതിയെന്നും പിണറായി പറഞ്ഞു.

നവകേരള മാര്‍ച്ചിന്റെ ഭാഗമായി ചാലക്കുടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പിണറായി.

Top