സിപിഎമ്മിന്റെ അപവാദ പ്രചരണം ശ്യാമളയെ രക്ഷിക്കാന്‍; കെ.മുരളീധരന്‍

കോഴിക്കോട്: കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്ന് ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യക്കെതിരെ സി.പി.എം അപവാദ പ്രചരണം നടത്തുന്നത് നഗരസഭാധ്യക്ഷ പി.കെ.ശ്യാമളയെ രക്ഷിക്കാനാണെന്ന് കെ.മുരളീധരന്‍ എംപി. ഇത്തരത്തില്‍ കുറ്റവാളികളെ രക്ഷിക്കാനാണ് എക്കാലവും സി.പി.എം പ്രവര്‍ത്തിച്ചു വന്നിരുന്നതെന്നും ഇത്തരം പ്രവണതകള്‍ അംഗീകരിക്കാനാകില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.

വടകര എംപിയായ തന്നെ പലപ്പോഴും സി.പി.എം പല പരിപാടികളില്‍ നിന്നും ഒഴിവാക്കുകയാണ്. പ്രതികരിക്കുന്നവരെ ഇത്തരത്തില്‍ ഒറ്റപ്പെടുത്തുന്ന രീതിയാണ് സി.പി.എം എന്നും കൈക്കൊള്ളുന്നതെന്ന് മുരളീധരന്‍ ആരോപിച്ചു.

Top