സംസ്ഥാന വ്യാപകമായി ഇഎംഎസിന്റെ 25-ാം ചരമവാർഷികം ആചരിച്ച് സിപിഎം

തിരുവനന്തപുരം: പ്രഥമ കേരള മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ 25ാം ചരമവാർഷികം സിപിഎം ആചരിച്ചു. തിരുവനന്തപുരം ഏകെജി സെന്ററിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പതാകയുയർത്തി. എകെ ബാലന്‍, എം സ്വരാജ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. നിയമസഭയ്ക്ക് മുന്നിലെ ഇഎംഎസ് സ്ക്വയറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പചക്രമര്‍പ്പിച്ചു. എംവി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കളും പുഷ്പാർച്ചന നടത്തി. തുടർന്ന് വിളപ്പിൽശാല EMS അക്കാദമിയിൽ നടന്ന അനുസ്മരണയോഗം എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മുഴുവന്‍ പാര്‍ട്ടി ബ്രാഞ്ചുകളിലും പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തി.

Top