പണത്തിനും മീതെ മഹാരാഷ്ട്രയിൽ പറക്കും ഈ സി.പി.എം എം.എൽ.എ !

മുംബൈ : അപ്രതീക്ഷിത വഴിത്തിരിവുകളാല്‍ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ രാഷ്ട്രീയ മഹാനാടകങ്ങളാണ് മഹാരാഷ്ട്രയില്‍ ഇപ്പോള്‍ അരങ്ങേറുന്നത്. ദിവസങ്ങളോളം ചര്‍ച്ചചെയ്തെടുത്ത തീരുമാനങ്ങള്‍ക്കൊപ്പം തങ്ങളുടെ എംഎല്‍എമാരെ പിടിച്ച് നിര്‍ത്താന്‍ കഴിയാത്ത ഗതികേടിലാണ് എന്‍സിപിയും കോണ്‍ഗ്രസും ശിവസേനയുമെല്ലാം. എന്നാല്‍ അവിടെയും വ്യത്യസ്ഥനായി ചാക്കിട്ടു പിടിത്തത്തെയും കുതിരക്കച്ചവടത്തെയും കൂസാത്ത ഒറ്റയാനുണ്ട്.

തനിക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട സഭാസാമാജികരെല്ലാം റിസോട്ടുകളില്‍ നിന്ന് റിസോര്‍ട്ടുകളിലേക്ക് സ്വന്തം പാര്‍ട്ടി നേതൃത്വത്താല്‍ ഒളിച്ച് കടത്തപ്പെടുമ്പോള്‍ മഹാരാഷ്ട്രയിലെ ദഹാനു മണ്ഡലത്തില്‍ അവരുടെ എംഎല്‍എ സ്വന്തം സൈക്കിളില്‍ മണ്ഡലത്തില്‍ പോയി ജനങ്ങളുടെ ക്ഷേമങ്ങളന്വേഷിച്ച് സജീവമായി രാഷ്ട്രീയ മണ്ഡലത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു.

ദഹാനു മണ്ഡലത്തില്‍ നിന്നുള്ള സി.പി.എം എം.എല്‍.എ വിനോദ് നികോളെ. കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന എം.എല്‍.എമാര്‍ ബി.ജെ.പിയുടെ ചാക്കിട്ടു പിടിത്തം ഭയന്ന് റിസോര്‍ട്ടുകളില്‍ കിടുന്നുറങ്ങുമ്പോള്‍ യാതൊരു ഭയവുമില്ലാതെ സ്വന്തം വീട്ടില്‍ ഉറങ്ങി, ജനങ്ങള്‍ക്കിടയില്‍ വിനോദ് നിക്കോളെ പ്രവര്‍ത്തിക്കുന്നു.

സംസ്ഥാനത്ത നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിക്കോളെയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. മഹാരാഷ്ട്രയിലെ ‘ഏറ്റവും ദരിദ്രനായ’ എം.എല്‍.എകളില്‍ ഒരാളാണ് വിനോദ് നികോളെ. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍
സജീവമായി ഇടപെടുന്ന എം.എല്‍.എക്ക് വന്‍ ജനകീയ പിന്തുണയാണ് മണ്ഡലത്തിലുള്ളത്. ബി.ജെ.പിയുടെ സിറ്റിംഗ് എം.എല്‍.എ ധനാരെ പാസ്‌കല്‍ ജന്യയെ 4321 വോട്ടിന് പരാജയപ്പെടുത്തിയാണ് നികോളെ എം.എല്‍.എയായത്. ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന നികോളെ നിലവില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്.

സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാവുന്നതിന് മുന്നെ വടപാവ് കച്ചവടക്കാരന്‍ ആയിരുന്നു നികോളെ.

Top